ഷവോമിയുടെ ഇലക്ട്രോണിക് ടൂത്ത് ബ്രഷ്- മലയാളം റിവ്യൂ

ഷവോമിയുടെ ഇലക്ട്രോണിക് ടൂത്ത് ബ്രഷ്- മലയാളം റിവ്യൂ

ഇന്ന് ടെക്നോളജി വളരെ അധികം വളർന്നു കഴിഞ്ഞു. നിത്യ ജീവിതത്തിൽ നാം ചെയ്യേണ്ട പല കാര്യങ്ങളും ടെക്നോളജിയുടെ സഹായത്താൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ആണ് ദിവസവും വിപണിയിൽ എത്തുന്നത്. മുൻനിര ഇലക്ട്രോണിക് കമ്പനികൾ എല്ലാം അവരുടെ പുതിയ ഗാഡ്ജറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ്. ഇന്ത്യൻ ഇന്ന് വളരെ അധികം ശ്രദ്ധയാകർഷിച്ച കമ്പനി ആണ് ഷവോമി. ഈ ബ്രാൻഡിന്റെ ഫോണുകൾ ഇതിനോടകം വളരെ അധികം ജനപ്രീതി നേടി കഴിഞ്ഞു. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചർ നൽകുന്ന നല്ലൊരു കമ്പനിയാണിത്. ഷവോമി ഇപ്പോഴിതാ അവരുടെ ഇലക്ട്രിക് ടൂത്ബ്രഷ്  t 100 ഇന്ത്യയിലെ വിപണിയിൽ ഇറക്കിയിരിക്കുകയാണ്. ഈ ടൂത്ത്‌ ബ്രഷിന്റെ വിവരങ്ങൾ ആണ് ഇവിടെ പറയാൻ പോകുന്നത്. 

ഇലക്ട്രിക് ടൂത്ത്‌ ബ്രഷ് ടി 300 കുറച്ചു മാസങ്ങൾക്കു മുൻപ് ഷവോമി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ഉൽപന്നം കൂടി വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ്. ടൂത്ത്‌ ബ്രഷ് ടി 100 എന്നാണ് പുതിയ ബ്രഷിന്റെ പേര്. 30 ദിവസം ബാറ്ററി ലൈഫ് ആണ് ഈ ബ്രഷിനുള്ളത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുറഞ്ഞ ശബ്ദം ആണ് കമ്പനി അവകാശപ്പെടുന്ന മറ്റൊരു പ്രത്യേകത. നമുക്ക് അറിയാം ഇലക്ട്രിക് ടൂത്ത്‌ ബ്രഷ് വാങ്ങുന്നവർ ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യം അവയുടെ സൗണ്ട് ആണ്, എന്നാൽ ഈ ടൂത്ത്‌ ബ്രഷിനു കുറഞ്ഞ സൗണ്ട് ആണുള്ളത് എന്ന് കമ്പനി അവകാശപ്പെടുന്നു. 

ഒരു കളറിൽ മാത്രമാണ് ഈ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. ജി എം സോഫ്റ്റ്‌ സോണിക് ഹൈ frequency മോട്ടോർ ആണുള്ളത്. ഒരു എൽ ഈ ഡി ഇൻഡിക്കേറ്റർ ബ്രഷിൽ അടങ്ങിയിട്ടുണ്ട് ഇത് ബാറ്ററി കുറഞ്ഞാൽ ഉപഭോക്താവിന് തിരിച്ചറിയാൻ വേണ്ടിയാണ്. ആകർഷകമായ ഡിസൈൻ ആണ് ഈ ബ്രഷിനു കൊടുത്തിട്ടുള്ളത്. ഇതു കൂടാതെ ഐ പി എക്സ് 7 വാട്ടർ റെസിസ്റ് ആണ് ഇതിൽ കൊടുത്തിരിക്കുന്നത് അതിനാൽ തന്നെ ബ്രഷ് ഉപയോഗിച്ച് ശേഷം ധൈര്യമായി വെള്ളത്തിൽ കഴുകാം എന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് ബ്രഷ് ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് ബ്രഷ് കഴുകിയാൽ കേടാകുമോ എന്നത്. എന്നാൽ വാട്ടർ റെസിസ്റ്റന്റ്  ബ്രഷുകൾ നോക്കി വാങ്ങിയാൽ ഈ പ്രശ്നം ഒഴിവാക്കാം. 

ഡെന്റിസ്റ്റുകളുടെ സഹായത്തോടു കൂടി ആണ് ഈ ബ്രഷ് നിർമിച്ചിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. വ്യത്യസ്തങ്ങളായ രണ്ട് മോഡുകൾ ഈ ബ്രഷ് ലഭ്യമാണ്. മോണകൾക്കു കേടു പാടുകൾ വരുത്താതെ മികച്ച രീതിയിൽ പല്ലുകൾ വൃത്തിയാക്കാൻ ഇവ സഹായിക്കും. ഒരു മിനിറ്റിൽ തന്നെ 18000 വൈബ്രേഷൻ ഉല്പാദിപ്പിക്കുന്ന മോട്ടോർ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ പല്ലുകൾ എളുപ്പം വൃത്തിയാക്കാൻ നമുക്ക് സാധിക്കും. രണ്ട് മോഡുകൾ ഉള്ളതിനാൽ നമ്മളുടെ ആവശ്യത്തിനനുസരിച്ച് മോഡുകൾ  മാറ്റാവുന്നതാണ്. 360 ഡിഗ്രി മൾട്ടിഡൈമെൻഷൻ ക്ലീനിങ് ചെയ്യാൻ സാധിക്കും എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 46 ഗ്രാം ഭാരം മാത്രമാണ് ഈ ബ്രഷിനു ഉള്ളത് അതിനാൽ തന്നെ ഈസി ആയി ഉപയോഗിക്കാൻ സാധിക്കും. ഈ ബ്രഷിന്റെ വില 550 രൂപയാണ്. ഇനി എടുത്തു പറയേണ്ട കാര്യം ഇതിന്റെ ഡിസൈൻ തന്നെയാണ് നല്ല ഗ്രിപ്പ് കിട്ടാൻ വേണ്ടിയുള്ളതെല്ലാം ഡിസൈനിൽ ചെയ്തിട്ടുണ്ട്. ഉപഭോക്തക്കൾ ശ്രദ്ധിക്കുന്ന ഒരു പ്രധാന കാര്യമാണ് ബ്രഷിന്റെ ഗ്രിപ്പ്. ഇലക്ട്രോണിക് ബ്രഷ് ആയതിനാൽ തന്നെ ഗ്രിപ്പിനു  വലിയ പ്രാധാന്യമാണുള്ളത്. ഒരു സാധാരണ ബ്രഷുമായി ഇലക്ട്രോണിക് ബ്രഷിനെ താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രോണിക് ബ്രഷ് മറ്റു ബ്രഷുകളെക്കൾ കാര്യക്ഷമത കൂടുതൽ കാണിക്കുന്നു. 

ടെക്‌നോളജി നാൾക്കുനാൾ വികസിച്ചുകൊണ്ടിരിക്കുവാണ് നമ്മൾ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ഇന്ന് ടെക്നോളജിയുടെ സഹായത്താൽ വികസിച്ചിരിക്കുന്നു. ഇത്രയും നാൾ എല്ലാവരും സാധാരണ ബ്രഷുകൾ ആണ് ഉപയോഗിച്ചിരുന്നത് എന്നാൽ എന്ന് നിരവധി പേരാണ് ഇലക്ട്രിക് ബ്രഷുകൾ ഉപയോഗിക്കുന്നത്. പല്ലുകൾ നന്നായി ക്ലീൻ ചെയ്യാൻ ഇത്തരം ബ്രഷുകൾ സഹായിക്കും. ഒരു തവണ ചാർജ് ചെയ്താൽ നിരവധി ദിവസം ഉപയോഗിക്കാൻ സാധിക്കും. കുറഞ്ഞ വിലയിൽ ഇപ്പോൾ ഇലക്ട്രിക് ബ്രഷുകൾ ലഭ്യമാണ് നിരവധി ഓൺലൈൻ സൈറ്റുകളിൽ ഇപ്പോൾ ധാരാളം ഇലക്ട്രിക് ബ്രഷുകൾ ലഭ്യമാണ്. നിങ്ങൾ ഒരു ഇലക്ട്രിക് ബ്രഷ് എടുക്കാൻ പോകുവാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് താഴെ കൊടുക്കുന്നത്. 
  •  ബ്രഷിന്റെ ഡിസൈൻ ശ്രദ്ധിക്കണം നല്ല ഗ്രിപ്പ് ഉള്ള ബ്രഷ് നോക്കി തിരഞ്ഞെടുക്കണം. 
  • ബാറ്ററി കപ്പാസിറ്റി പരിശോധിക്കണം. കൂടുതൽ ദിവസം ചാർജ് നിൽക്കുന്ന ബ്രഷ് നോക്കി വാങ്ങുക. 
  • ബ്രഷിന്റെ ഭാരം മറ്റൊരു പ്രധാന കാര്യമാണ്. ഭാരം കുറഞ്ഞ ഉപയോഗിക്കാൻ എളുപ്പമുള്ള ബ്രഷ് വേണം തിരഞ്ഞെടുക്കാൻ. പല ബ്രഷുകൾക്കും ഇന്ന് പല ഭാരമാണുള്ളത്. 
  • ബ്രഷിന്റെ ശബ്ദം മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. ശബ്ദം കൂടുതലുള്ള ബ്രഷുകൾ നമുക്ക് അസ്വസ്ഥത ഉണ്ടാക്കാൻ ഇടയാക്കും. അതിനാൽ ശബ്ദം കുറവുള്ള ബ്രഷ് വാങ്ങാൻ ശ്രമിക്കുക. 
  •  എല്ലാരും ശ്രദ്ധിക്കുന്ന കാര്യം ബ്രഷിന്റെ വിലയാണ്. വിലയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് കൂടുതൽ വില കൊടുത്താൽ അതിനനുസരിച്ചുള്ള ഫീച്ചർ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. 
ഇത്തരം കാര്യങ്ങളൊക്കെയാണ്‌ ഒരു ഇലക്ട്രിക് ബ്രഷ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ഏറ്റവും വിലകുറഞ്ഞ ബ്രഷ്  നോക്കി വാങ്ങരുത്. അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള ബ്രഷുകൾ നോക്കി വേണം വാങ്ങാൻ. നല്ല വാറണ്ടി ഉള്ള ബ്രഷുകൾ  നോക്കി മേടിക്കാൻ ശ്രദ്ധിക്കണം. യൂട്യൂബിൽ നിരവധി റിവ്യൂ വീഡിയോകൾ ലഭ്യമാണ് അതെല്ലാം നോക്കി നല്ലൊരു ബ്രഷ് തെരഞ്ഞെടുക്കുക. 

Post a Comment

Previous Post Next Post

 



Advertisements